71. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 32
72. ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?
പ്രിസൈഡിംഗ് ഓഫീസർ
73. കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (CAG) കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
74. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി?
1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി
75. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
അലഹബാദ് ഹൈക്കോടതി
76. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 16
77. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
100 (തുടക്കത്തിൽ : 97 എണ്ണം)
78. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്?
പ്രസിഡന്റ്
79. കേരള വനിതാ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷ?
ശ്രീമതി സുഗതകുമാരി
80. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?
ശ്രീ രാംധൻ