61. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 360
62. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?
10-Jan
63. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന?
കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ)
64. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്?
1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് )
65. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
66. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം
67. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 17
68. 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 21 A
69. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ?
ശ്രീമതി സുഗതകുമാരി
70. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
ഹരിലാൽ ജെ.കനിയ