Questions from ഇന്ത്യൻ ഭരണഘടന

201. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

202. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

ജ്യോതി ബസു (പശ്ചിമ ബംഗാൾ)

203. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 280

204. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 47

205. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?

മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)

206. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

പഞ്ചാബ് (1951 ജൂൺ 21 )

207. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ?

എം.സി.സെതൽവാദ്

208. സുപ്രീം കോടതിയുടെ പിൻ കോഡ്?

110201

209. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 72

210. സെൻട്രൽ വിജിലൻസ് കമ്മീഷന്‍റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

സന്താനം കമ്മിറ്റി

Visitor-3436

Register / Login