11. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?
21 വയസ്സ്
12. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 165
13. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ അംഗങ്ങളുടെ കാലാവധി?
3 വർഷം
14. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാനായ വ്യക്തി?
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
15. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?
2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)
16. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്?
ലോക് അദാലത്ത്
17. കേരള മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
ജസ്റ്റീസ് എം.എം.പരീത് പിള്ള
18. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
ജ്യോതി ബസു (പശ്ചിമ ബംഗാൾ)
19. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 110
20. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
3 വർഷം