Questions from ഇന്ത്യാ ചരിത്രം

261. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

ഫാതുൽ മുജാഹിദ്ദിൻ

262. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

263. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?

രൂപാർ

264. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

രാമായണം

265. എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേയ്ക്കുള്ള മടക്കം എന്ന് ഗാന്ധിജിയുടെ ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്രബോസ്

266. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്?

അശോക് മേത്ത

267. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

268. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

269. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വി ഭരണ സമ്പ്രദായം ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം?

മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം 1919

270. അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

Visitor-3517

Register / Login