Questions from ഇന്ത്യാ ചരിത്രം

151. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?

ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II

152. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്?

രാജാ ജയ് സിംഗ്

153. 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്?

1930 ജനുവരി 26

154. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?

1918

155. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?

മദ്രാസ് (1887)

156. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

157. ഗുപ്ത രാജ വംശസ്ഥാപകൻ?

ശ്രീ ഗുപ്തൻ

158. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ. കേളപ്പൻ

159. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

1933

160. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?

1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം

Visitor-3428

Register / Login