Questions from ഇന്ത്യാ ചരിത്രം

121. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?

മുൾട്ടാൻ ( പാക്കിസ്ഥാൻ)

122. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

123. അയിത്തോച്ചാടനത്തിനു വേണ്ടി 1932ൽ ഗാന്ധിജി ആരംഭിച്ച സംഘടന?

അഖിലേന്ത്യാ ഹരിജൻ സമാജം

124. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?

രൂപാർ

125. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

മാനുവൽ കോട്ട

126. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ദിവാൻ - ഇ- ആം ൽ വച്ച്

127. ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം?

ഋഗ്വേദം

128. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

129. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്?

പോറസ് (ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം; ഝലം നദി തീരത്ത് )

130. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ l

Visitor-3185

Register / Login