Questions from കേരളം - ഭൂമിശാസ്ത്രം

1. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?

കണ്ണൻ ദേവൻ കമ്പനി- 1900

2. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?

പമ്പ

3. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട് ( 12 നദികൾ)

4. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

കാനഡ

5. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?

കുട്ടനാട്

6. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരിയഘാട്ട് ചുരം

7. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കുമരകം പക്ഷിസങ്കേതം (കോട്ടയം)

8. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?

പമ്പ

9. പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

10. ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 85

Visitor-3579

Register / Login