Questions from കേരളം - ഭൂമിശാസ്ത്രം

101. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?

കണ്ണൻ ദേവൻ കമ്പനി- 1900

102. പരവൂർ കായലിൽ പതിക്കുന്ന നദി?

ഇത്തിക്കരപ്പുഴ

103. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?

1984 ( പ്രഖ്യാപിച്ചത് : ഇന്ദിരാഗാന്ധി; ഉത്ഘാടനം ചെയ്തത്: രാജീവ്ഗാന്ധി; വർഷം: 1985 സെപ്റ്റംബർ 7)

104. കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി?

വർഷ

105. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?

ഭാരതപ്പുഴ

106. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?

അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്

107. ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ -16 കി.മീ

108. നീള എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

109. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം)

110. കല്ലടയാർ പതിക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

Visitor-3107

Register / Login