Questions from കേരളം - ഭൂമിശാസ്ത്രം

201. ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?

തിരുനാവായ

202. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ചാലിയാർ പുഴ

203. പാമ്പാർ പതിക്കുന്നത്?

കാവേരി നദി

204. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

205. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?

പന്നിയാർ - ഇടുക്കി

206. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

207. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

കബനി

208. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?

തൃശൂർ

209. പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

210. കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

നാഗർഹോൾ ദേശീയോദ്യാനം

Visitor-3842

Register / Login