211. ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?
തിരുനാവായ
212. ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്?
കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007
213. ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി?
ശിരുവാണി പുഴ
214. ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?
ചാമ്പൽ മലയണ്ണാൻ
215. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?
കുറ്റ്യാടി നദി
216. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?
പമ്പാനദി
217. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
218. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
219. ഏത് പാർക്കിന്‍റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
നെഹൃ സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ്
220. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?
ജലനിധി