371. കേരളത്തിലേറ്റവും കൂടുതല് കശുവണ്ടി ഫാക്ടറികള് കൊല്ലം ജില്ലയിലാണ്. ഏറ്റവും കൂടുതല് കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത്?
കണ്ണൂര്
372. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
373. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില് മരത്തിന്റെ പേരില് അറിയപ്പെടുന്ന ഏക സങ്കേതം
ചെന്തുരുണി
374. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
375. കേരളീയമാതൃകയില് യൂറോപ്യന്മാര് ഇന്ത്യയില് നിര്മിച്ച ആദ്യത്തെ കെട്ടിടം
മട്ടാഞ്ചേരി കൊട്ടാരം.
376. കേരളത്തില് മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കള്
പി. ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്
377. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില് ഏറ്റവും കൂടുതല് ശതമാനം വോട്ടു നേടിയ പാര്ട്ടി
കോണ്ഗ്രസ്
378. കേരളത്തില് ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില് വന്നത് (1995 ഒക്ടോബര് 2) ഏത് മുഖ്യമന്ത്രിയുടെ കാലത്ത്
എ.കെ.ആന്റണി
379. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
380. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്
കെ. എം.മാണി