Questions from പൊതുവിജ്ഞാനം (special)

1. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സർദാർ പട്ടേലിനെ സഹായിച്ച മലയാളി?

വി.പി മേനോൻ

2. ഇന്ദുലേഖ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തതാര്?

മലബാർ കളക്ടറായിരുന്ന ഡ്യൂമെർഗ്

3. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ സ്ഥാപിച്ചത്?

എം എൻ റോയ്

4. സൂര്യനിലെ ഊർജ്ജ സ്രോതസ്സ്?

ഹൈഡ്രജൻ

5. മദർ തെരേസ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

തിരാനാ (അൽബേനിയ)

6. ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീതത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ?

ഡിസ്റ്റിലേഷൻ

7. ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ജന്തു?

കംഗാരു എലി

8. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

തെംസ്

9. സോളാർ കേസ് അന്വേഷിക്കുന്ന ജൂഡിഷ്യല്‍ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

10. 1858 ൽ രൂപീകൃതമായ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിൽ നിയമിതനായ ആദ്യ വ്യക്തി?

ലോർഡ് സ്റ്റാൻലി

Visitor-3039

Register / Login