Questions from പൊതുവിജ്ഞാനം (special)

121. സസ്യ കോശങ്ങളുടെ ഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

122. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

123. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

124. കാർണലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

125. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

126. കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

127. നക്ഷത്രങ്ങൾ തിളങ്ങുന്നതിനുള്ള കാരണം?

റിഫ്രാക്ഷൻ

128. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

129. ഏറ്റവും കൂടുതൽ സ്റ്റേബിള്‍ ഐസോടോപ്പുകൾ ഉള്ള മൂലകം?

ടിൻ

130. ഇന്ത്യയെ എത്ര കാലാവസ്ഥാ മേഖലകളായി തിരിച്ചിരിക്കുന്നു?

7

Visitor-3068

Register / Login