Questions from പൊതുവിജ്ഞാനം (special)

111. പ്ലേറ്റോയുടെ റിപ്പബ്ലിക് തർജ്ജിമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്?

ഡോ.സക്കീർ ഹുസൈൻ

112. കുത്തബ് മിനാറിന്റെ കവാടം?

അലൈ ദർവാസ

113. വസൂരി (smallpox) രോഗത്തിനു കാരണമായ വൈറസ്?

വേരിയോള വൈറസ്

114. പാക്കിസ്ഥാന്‍റെ പ്രവാചകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ഇക്ബാൽ

115. ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?

ജയ്പൂർ

116. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

117. ഋഗ്വേദത്തിന് മലയാള പരിഭാഷ തയ്യാറാക്കിയ കവി?

വള്ളത്തോൾ നാരായണമേനോൻ

118. മരച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോ സയാനിക് ആസിഡ് (പ്രൂസിക് ആസിഡ്)

119. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

120. ജീവാവസ്ഥയുടെ ഭൗതികാടിസ്ഥാനം ഏത്?

പ്രോട്ടോപ്ലാസം

Visitor-3288

Register / Login