Questions from പൊതുവിജ്ഞാനം (special)

131. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പത്രം ഏത്?

ടൈംസ് ഓഫ് ഇന്ത്യ

132. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

133. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയ വര്‍ഷം?

1993

134. മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര്?

ജോൺ എഫ് എൻഡേഴ്സ്

135. എന്തിന്റെ വളർച്ചയുടെ ഫലമായാണ് സസ്യങ്ങൾ വണ്ണം വയ്ക്കുന്നത്?

കേമ്പിയം

136. കുരുമുളകിന് എരിവ് നൽകുന്ന വസ്തു?

കാരിയോഫിലിൻ

137. ചൈനീസ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

സൺയാത് സെൻ

138. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂണ്‍

139. കടൽപ്പായലിൽ സമൃദ്ധമായി കാണുന്ന മൂലകം?

അയഡിൻ

140. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?

പോർട്ട് ബ്ളയർ

Visitor-3941

Register / Login