Questions from പൊതുവിജ്ഞാനം (special)

161. ബി.ആർ അംബേദ്കർ ഡിപ്രസ്ഡ് ക്ലാസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച സ്ഥലം?

ബോംബെ

162. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

163. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍?

മുംബൈ

164. ഏറ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

ശനി (Saturn)

165. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ഇന്ദിരാ കല്യാൺ എന്ന രാഗം ചിട്ടപ്പെടുത്തിയതാര്?

ഹരിപ്രസാദ് ചൗരസ്യ

166. ആദ്യ ഞാറ്റുവേല ഏത്?

അശ്വതി

167. ഭരണഘടനയുടെ ആമുഖത്തെ '' പൊളിറ്റിക്കൽ ഹോറോസ്കോപ്പ് " എന്ന് വിശേഷിപ്പിച്ചതാര്?

കെ.എം. മുൻഷി

168. ഭയപ്പെടുമ്പോൾ മനുഷ്യ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

അഡ്രിനാലിൻ

169. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?

ടെസി തോമസ്

170. ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ജന്തു?

കംഗാരു എലി

Visitor-3938

Register / Login