Questions from പൊതുവിജ്ഞാനം (special)

231. മംഗൾയാൻ എന്നകൃതിയുടെ കര്‍ത്താവ്?

ഡോ.ജോർജ് വർഗ്ഗീസ്

232. മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

233. സ്വന്തമായി ദേശീയഗാനം ഇല്ലാത്ത രാജ്യം?

സൈപ്രസ്

234. ഇൻക സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കാണുന്ന മാച്ചുപിച്ചു ഏത് രാജ്യത്താണ്?

പെറു

235. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?

ആർസനിക്

236. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

237. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

ലഖ്നൗ

238. ഗാന്ധിജി വധിക്കപ്പെട്ടത് എവിടെയാണ്?

ന്യൂഡൽഹി

239. ഇന്ത്യയിലാദ്യമായി ഭിന്ന ലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം

240. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഡാലോചനയെ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

ജീവന്‍ ലാല്‍ കപൂർ കമ്മീഷൻ

Visitor-3457

Register / Login