Questions from പൊതുവിജ്ഞാനം (special)

271. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

272. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്താണ്?

അജിനോമോട്ടോ

273. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

274. നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?

ഇറ്റലി

275. 1967ൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?

നാഗാലാന്റ്

276. ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട ശരീരത്തിലെ നാഡി?

ഓൾ ഫാക്ടറി നെർവ്

277. മഴവില്ലിൽ മധ്യത്തിൽ കാണുന്ന നിറം ഏത്?

പച്ച

278. ബ്ലൂ റവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യ ഉൽപാദനം

279. ബെൻസീൻ കണ്ടു പിടിച്ചതാര്?

മൈക്കൽ ഫാരഡേ

280. 1870 ൽ ഇന്ത്യൻ റിംഫോംസ് അസോസിയേഷൻ സ്ഥാപിച്ചതാര്?

കേശവ ചന്ദ്രസെൻ

Visitor-3344

Register / Login