Questions from പൊതുവിജ്ഞാനം (special)

41. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

42. ദ പീപ്പിൾ എന്ന ഇംഗ്ലീഷ് പത്രം സ്ഥാപിച്ച സ്വാതന്ത്യ സമര സേനാനി?

ലാലാ ലജ്പത് റായ്

43. മഗധം (പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

44. കാളപ്പോരിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?

സ്പെയിൻ

45. വിശുദ്ധ പർവ്വതം എന്നറിയപ്പെടുന്നത്?

മൗണ്ട് ഫ്യൂജിയാമ

46. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി?

ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]

47. കണ്ണ് ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ്?

ബോറിക് ആസിഡ്

48. സാർസ് പകരുന്ന മാധ്യമം ഏത്?

വായു

49. ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണപ്പെട്ട നേതാവ്?

പോറ്റി ശ്രീരാമലു

50. റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

Visitor-3572

Register / Login