Questions from പൊതുവിജ്ഞാനം (special)

501. കുഷ്ഠം ശരീരത്തിന്‍റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?

നാഡീവ്യവസ്ഥ

502. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

503. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ടാർട്ടാറിക് ആസിഡ്

504. തുമ്പെയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ്?

നൈക്ക് അപ്പാച്ചെ

505. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?

ഉജ്ജയിനി

506. ജീവാവസ്ഥയുടെ ഭൗതികാടിസ്ഥാനം ഏത്?

പ്രോട്ടോപ്ലാസം

507. സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിംഗിനെ അനുഗമിച്ചതാര്?

ബടുകേശ്വർ ദത്ത്

508. 1 ഫാത്തം എത്ര അടിയാണ്?

6 അടി

509. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

വർണാന്ധത

510. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

Visitor-3773

Register / Login