Questions from പൊതുവിജ്ഞാനം (special)

531. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

532. സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?

ഗലീലിയോ

533. പ്രപഞ്ചത്തിന്റെ വികസനത്തിന് തെളിവ് നൽകിയ ശാസ്ത്രജ്ഞൻ?

എഡ്വിൻ ഹബ്ബിൾ

534. സെൻസെക്സ് (SENSEX) എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

535. തുമ്പെയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ്?

നൈക്ക് അപ്പാച്ചെ

536. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

സി. രാജഗോപാലാചാരി

537. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (BSE) ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

538. സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട് ആരുടെ ആത്മകഥയാണ്?

കപിൽദേവ്

539. ക്വിനൈൻ ലഭിക്കുന്ന സസ്യം ഏത്?

സിങ്കോണ

540. ലൂണാർകാസ്റ്റിക്കിന്‍റെ രാസനാമം?

സിൽവർ നൈട്രേറ്റ്

Visitor-3032

Register / Login