Questions from പൊതുവിജ്ഞാനം (special)

51. ഗോവസൂരി പ്രയോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വേർഡ് ജെന്നർ

52. ക്ലോറോഫോമിന്‍റെ രാസനാമം?

ട്രൈക്ലോറോ മീഥേൻ

53. ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണപ്പെട്ട നേതാവ്?

പോറ്റി ശ്രീരാമലു

54. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

55. ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസേർവ്വ് സ്ഥാപിക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

56. ടെഫ്ലോണിന്‍റെ രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

57. സസ്യ ശരീരം കോശത്താൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

റോബർട്ട് ഹുക്ക്

58. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു?

ഇനാമല്‍

59. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

60. നൈട്രോഗ്ലിസറിൻ കണ്ടു പിടിച്ചതാര്?

ആൽഫ്രഡ് നോബേൽ

Visitor-3380

Register / Login