Questions from പൊതുവിജ്ഞാനം (special)

591. കപ്പലുകൾ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ?

ടോർപിഡോ

592. പബ്ലിക് സേഫ്റ്റി ബിൽ പാസാക്കുന്നതിൽ പ്രതിഷേധിക്കാൻ ഭഗത് സിംഗും ബി.കെ ദത്തും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞ ദിവസം?

1929 ഏപ്രിൽ 8

593. തീപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?

ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]

594. പറമ്പിക്കുളം വന്യജീവി സങ്കേതം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?

2010

595. മൈക്കിൾ ഒ.ഡയറിനെ വധിച്ച ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

596. "അമിത്ര ഘാതക" എന്നറിയപ്പെടുന്ന മൌര്യ രാജാവ്?

ബിന്ദുസാരൻ

597. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്?

ഡോ ബി.സി റോയ്

598. അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

599. 2012 ൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പാർക്ക് സ്ഥാപിതമായ വില്ലേജ്?

ചരങ്ക (ഗുജറാത്ത്)

600. 2017 ലെ ലോക പുസ്ത തലസ്ഥാനമായി യുനസ്കോ തിരഞ്ഞെടുത്ത തലസ്ഥാനം?

കൊനാക്രി

Visitor-3854

Register / Login