Questions from പൊതുവിജ്ഞാനം (special)

601. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

602. ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക് ആസിഡ്

603. ത്രിവർണ്ണ പതാകയെ ദേശീയപതാകയായി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചതെന്ന്?

1947 ജൂലൈ 22

604. ക്രിസ്തുഭാഗവതം രചിച്ചതാര്?

പി.സി ദേവസ്യാ

605. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

606. ചുവന്ന രക്താണുക്കളുടെ മറ്റൊരു പേര്?

എറിത്രോ സൈറ്റുകൾ

607. ഇന്ത്യയിൽ ആദ്യ കമ്പ്യൂട്ടർ സ്ഥാപിക്കപ്പെട്ട സ്ഥലം?

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത

608. ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന കൃതി രചിച്ചത്?

അരിസ്റ്റോട്ടിൽ

609. "അമിത്ര ഘാതക" എന്നറിയപ്പെടുന്ന മൌര്യ രാജാവ്?

ബിന്ദുസാരൻ

610. സംഘടനകൾക്കും നൽകുന്ന ഏക നോബൽ സമ്മാനം ഏത്?

സമാധാനത്തിനുള്ള നോബൽ

Visitor-3495

Register / Login