Questions from പൊതുവിജ്ഞാനം (special)

641. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?

പന്തളം കേരള വര്‍മ്മ

642. ഇന്ത്യാ ചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ്?

അജാതശത്രു

643. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി രൂപീകരിക്കുന്നതിന് കാരണമായ ആക്റ്റ്?

1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റ്

644. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

645. കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

മേഘാലയ

646. റേഡിയോ സംപ്രേക്ഷണത്തിന് ഓള്‍ ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ച വര്‍ഷം?

1936

647. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ല?

കോട്ടയം

648. ഇലയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്ക് ആഹാരഘടകങ്ങളെ എത്തിക്കുന്നത് എന്ത്?

ഫ്ളോയം

649. " തുറന്നിട്ട വാതിൽ" ജീവചരിത്രമാണ്?

ഉമ്മൻ ചാണ്ടി

650. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

Visitor-3923

Register / Login