Questions from പൊതുവിജ്ഞാനം (special)

631. അമേരിക്കയിലെ ബെർക്കിലി സരവ്വകലാശാല പ്രൊഫസറായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി?

ലാലാ ഹർദയാൽ

632. കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴാം ശമ്പള കമ്മിഷന്റെ അദ്ധ്യക്ഷൻ?

ജസ്റ്റീസ് എ.കെ മാത്തൂർ

633. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) ന്‍റെ രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

634. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

635. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

636. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

637. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ A

638. സംഘടനകൾക്കും നൽകുന്ന ഏക നോബൽ സമ്മാനം ഏത്?

സമാധാനത്തിനുള്ള നോബൽ

639. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

എറണാകുളം

640. റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്ന രാസവസ്തു?

ഉപ്പ് [ സോഡിയം ക്ലോറൈഡ് ]

Visitor-3089

Register / Login