Questions from പൊതുവിജ്ഞാനം (special)

651. ഘനജലത്തിന്‍റെ രാസനാമം?

ഡ്യുട്ടീരിയം ഓക്സൈഡ്

652. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

653. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

654. കാർബൺ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന കൽക്കരി?

ആന്ത്രസൈറ്റ്

655. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?

ഉജ്ജയിനി

656. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

657. മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്?

ജോർജ്ജ് ഏലിയറ്റ്

658. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വ ദൗത്യം ഏതായിരുന്നു?

മംഗൾയാൻ

659. കാറ്റു വഴിയുള്ള പരാഗണം അറിയപ്പെടുന്നത്?

അനിമോഫിലി

660. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദേശ്യ റിവർ വാലി പ്രോജക്ട്?

ഭക്രാനംഗൽ

Visitor-3619

Register / Login