Questions from പൊതുവിജ്ഞാനം (special)

661. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

ആൽഫാ കെരാറ്റിൻ

662. ഇലയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്ക് ആഹാരഘടകങ്ങളെ എത്തിക്കുന്നത് എന്ത്?

ഫ്ളോയം

663. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?

1897

664. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍?

മുംബൈ

665. വർദ്ധമാന മഹാവീരന്റെ പ്രധാന ശിഷ്യൻ?

ജമാലി

666. വെബ്ബ് പേജുകളുടെ രൂപകൽപ്പനയിലുപയോഗിക്കുന്ന അടിസ്ഥാന ഭാഷ?

എച്ച്.ടി.എം.എൽ

667. എൽ.പി.ജി ചോർച്ച തിരിച്ചറിയുന്നതിന് ഗന്ധത്തിനായി ചേർക്കുന്ന പദാർത്ഥം?

മീഥൈൽ മെർകാപ്റ്റൻ

668. എട്ടാമത്തെ വൻകര എന്നറിയപ്പെടുന്ന രാജ്യം?

മഡഗാസ്കർ

669. ജൈവവർഗ്ഗീകരണശാസ്ത്രത്തിന്‍റെ പിതാവ്?

കാൾ ലിനേയസ്

670. ഹരിതകത്തിൽ (Chlorophyll ) അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

Visitor-3806

Register / Login