Questions from പൊതുവിജ്ഞാനം

1111. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?

തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം

1112. പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?

സഹ്യാദ്രി

1113. ഗണപതി വട്ടത്തിന്‍റെ പുതിയപേര്?

സുൽത്താൻ ബത്തേരി

1114. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ദ്രാവിഡ ബ്രാഹ്മി

1115. ക്ലോറോഫോം വായുവിൽ തുറന്ന് വയ്ക്കുമ്പോൾ വിഘടിച്ചുണ്ടാകുന്ന വിഷവസ്തു?

ഫോസ് ജീൻ

1116. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

1117. സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?

വാൾട്ടർ ഹണ്ട്

1118. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍‍ഗോഡ് ജില്ലയിലെ കുഡ്-ലുവില്‍‍

1119. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

രാശി

1120. പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്?

മുസോളിനി

Visitor-3888

Register / Login