Questions from പൊതുവിജ്ഞാനം

1121. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി?

ഡോൾഫിൻ

1122. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

1809 മാർച്ച് 12

1123. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

1124. The Terror എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി?

ഇവാൻ നാലാമൻ

1125. മണ്ണിരയുടെ വിസർജ്ജനാവയവം?

നെഫ്രീഡിയ

1126. സ്വാതിതിരുനാൾ അന്തരിച്ച വർഷം ?

എ ഡി 1846

1127. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യ സൂചന നല്കിയ വിദേശി?

ഫ്രയർ ജോർദാനസ്

1128. ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപു കളിലൊന്നായ ബ്രഹ്മപുത്രാനദിയിലെ മാജുലി ദ്വീപ് ഏതു സംസ്ഥാനത്താണ്?

അസം

1129. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന ജീവി?

ചേര

1130. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്?

എഴുത്തച്ഛന്‍

Visitor-3983

Register / Login