Questions from പൊതുവിജ്ഞാനം

1111. ഇന്ത്യയിൽ ആദ്യമായി കാപ്പിതൈകൾ കൊണ്ടുവന്നത്?

അറബികൾ

1112. വെളുത്ത റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെലാറസ്

1113. ജറൂസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതു മൂലം യഹൂദർ കേരളത്തിൽ എത്തിയ വർഷം?

എ.ഡി 68

1114. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്?

പ്രൊഫ. ജോൺ സി. ജേക്കബ്

1115. റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി?

കാതറിൻ ll

1116. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?

അമേരിക്ക

1117. ഒന്നാം ലോക മഹായുദ്ധാനന്തരം രൂപംകൊണ്ട സമാധാന സംഘടന?

സർവരാജ്യ സഖ്യം

1118. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

ടി. എ. മജീദ്

1119. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനൻ

1120. വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി?

എംപറർ പെൻഗ്വിൻ

Visitor-3758

Register / Login