Questions from പൊതുവിജ്ഞാനം

11451. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?

തട്ടേക്കാട്

11452. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്?

പി.സി റോയ്.

11453. ‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

11454. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം?

ഫ്രാൻസ്

11455. കണ്ണിന്‍റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?

10

11456. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?

ഭഗത് സിങ്

11457. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

ചന്ദ്രനിൽ അന്തരീക്ഷമില്ല

11458. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

11459. ശീതയുദ്ധത്തെ കുറിച്ച് Iron Curtain speech നടത്തിയ നേതാവ്?

വിൻസ്റ്റൻ ചർച്ചിൽ

11460. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?

കാർത്തിക തിരുനാൾ രാമവർമ്മ

Visitor-3932

Register / Login