11821. സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ?
സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ)
11822. ഈജിപ്ത്കാർ ഏത് നദിയെയാണ് 'ഒസീറിസ് ദേവത' എന്ന് പേര് നല്കി ആരാധിച്ചിരുന്നത്?
നൈൽ നദി
11823. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം)
11824. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം?
കാത്സ്യം ഫോസ്‌ഫേറ്റ് - 85%
11825. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?
സർവ്വ സുഗന്ധി
11826. ഇലക്ട്രോൺ കണ്ടുപിടിച്ചത്?
ജെ ജെ തോംസൺ
11827. ഉരുളക്കിഴങ്ങിന്‍റെ ജന്മദേശം?
പെറു
11828. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
ചൈന
11829. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?
ശ്രീമൂലം തിരുനാൾ(1914)
11830. ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?
കീലേരി കുഞ്ഞിക്കണ്ണന്‍ (തലശ്ശേരി)