Questions from പൊതുവിജ്ഞാനം

14171. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

ശിങ്കാരത്തോപ്പ്

14172. ദിവ്യഔഷധങ്ങൾ എന്നറിയപ്പെടുന്നത്?

തുളസി; കൂവളം; കറുക

14173. ആയില്യം തിരുനാളിന് 1866 ൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി?

വിക്ടോറിയ രാജ്ഞി

14174. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?

ഡക്ടിലിറ്റി

14175. ‘ഹരിജൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

14176. കോഴിക്കോടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എസ്.കെ.പൊറ്റക്കാട്

14177. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള ഓഹരി വിപണി?

ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്

14178. മംഗലംപുഴ പതിക്കുന്നത്?

ആലുവാപ്പുഴ

14179. വേമ്പനാട്ട് തടാകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ്?

വെല്ലിംഗ്ടണ്‍ ദ്വീപ്

14180. സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

സ്പെക്ട്രോഗ്രാഫ്

Visitor-3415

Register / Login