Questions from പൊതുവിജ്ഞാനം

15131. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?

യു.എസ്.എ

15132. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

15133. എ.ബി.വാജ്പേയി ജനിച്ച സ്ഥലം?

ഗ്വാ ളിയോർ

15134. കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്?

മഞ്ഞാടി (പത്തനംതിട്ട)

15135. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?

ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ)

15136. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?

തിരുവനന്തപുരം

15137. ഹൃദയത്തിൽ 4 അറകളുള്ള ഉരഗം?

മുതല

15138. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്?

ടൈറ്റാനിയം

15139. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ?

ഗോണോറിയ; സിഫിലിസ്; എയ്ഡ്സ്

15140. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

പനവേൽ -കന്യാകുമാരി

Visitor-3920

Register / Login