15201. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?
മില്ലീ ബാർ
15202. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?
വിക്റ്റർ ഹ്യൂഗോ
15203. താവോയിസം എന്ന മതത്തിന്‍റെ സ്ഥാപകന്‍?
ലാവോത്സെ.
15204. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?
ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )
15205. ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം?
ആഫ്രിക്ക
15206. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ?
1921 ൽ ബാന്റിങ് & ബെസ്റ്റ്
15207. കേരളത്തിലെ പളനി?
ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
15208. ഗാഢ നൈട്രിക് ആസിഡിന്റേയും ഹൈഡ്രോ ക്ലോറിക് ആസിഡിന്റേയും മിശ്രിതൻ?
അക്വാറീജിയ
15209. നായക ഗ്രന്ധി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ധി?
പീയുഷ ഗ്രന്ധി (Pituitary Gland)
15210. IAS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി?
മലയാറ്റൂർ രാമക്യഷ്ണൻ