Questions from പൊതുവിജ്ഞാനം

15211. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

15212. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

15213. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

15214. ഇന്ത്യയുടെ പർവത സംസ്ഥാനം?

ഹിമാചൽപ്രദേശ്

15215. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം?

വെന്നേരിയിലെ ചിത്രകൂടം

15216. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

15217. ഏറ്റവും വേഗം കൂടിയ സസ്തനം?

ചീറ്റ

15218. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്?

നെട്ടൂർ പി. ദാമോദരൻ

15219. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി?

5 വർഷമോ 70 വയസോ

15220. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ

Visitor-3202

Register / Login