Questions from പൊതുവിജ്ഞാനം

15381. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ?

എസ്റ്റര്‍

15382. മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

15383. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

15384. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)

15385. ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗം?

മാൻ

15386. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

15387. ഗ്രാമ്പുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മലഗാസി

15388. ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത്?

വാഴത്തോപ്പ് (ഇടുക്കി)

15389. ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (ദക്ഷിണാഫിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ - 1967 ഡിസംബർ 3 ന് )

15390. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

Visitor-3927

Register / Login