Questions from പൊതുവിജ്ഞാനം

161. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

ഫോര്‍മിക്

162. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ള ജില്ല?

ഇടുക്കി

163. യു.എൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ ശില്പി?

ജോൺ പീറ്റേഴ്സ് ഹംഫ്രി

164. ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്കോളജി

165. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ്?

മഞ്ചേശ്വരം

166. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

167. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)

168. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?

പ്രോട്ടോൺ

169. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ; പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?

സൗരപ്രിയ

170. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ഏണസ്റ്റ് ഹെയ്ക്കൽ

Visitor-3041

Register / Login