Questions from പൊതുവിജ്ഞാനം

171. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?

പൊയ്കയിൽ യോഹന്നാൻ

172. സൂര്യപ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം?

8 മിനിട്ട് 20 സെക്കന്‍റ് (500 സെക്കന്‍റ് )

173. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്ക് ആസിഡ്

174. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

നാട്ടകം (കോട്ടയം)

175. കല്ലടയാറ് പതിക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

176. ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം?

ഗോവർദ്ധനമഠം (പുരി)

177. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്?

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

178. 'പ്രേമാമൃതം' എന്ന നോവൽ ആരുടേ താണ്?

സി.വി. രാമൻ പിള്ള

179. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?

മുംബൈ

180. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി ഒന്നാമൻ

Visitor-3229

Register / Login