Questions from പൊതുവിജ്ഞാനം

191. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?

കാല്‍സ്യം ഫോസ് ഫേറ്റ് .

192. വാനിലയുടെ ജന്മദേശം?

മെക്സിക്കോ

193. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

194. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?

ഇരുമ്പ് - കാര്‍ബണ്‍

195. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്?

മന്നത്ത് പത്മനാഭൻ

196. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?

ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)

197. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

198. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

199. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?

ബംഗാളിലെ കുൾട്ടിയിൽ 1870ൽ

200. തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

Visitor-3572

Register / Login