Questions from പൊതുവിജ്ഞാനം

211. ‘അടയാളങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

സേതു

212. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ(1758- 1798)?

213. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാൽസ്യം ഓക്സലൈറ്റ്.

214. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

215. ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കീലേരി കുഞ്ഞിക്കണ്ണന്‍ (തലശ്ശേരി)

216. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?

പിംഗലി വെങ്കയ്യ.

217. ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

218. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

1924 മെയ് 5

219. 'ഓ മുർ അപുനാർ ദേശ് ' എന്നറിയപ്പെടുന്ന ; ഔദ്യോഗിക ഗാനം ഏതു സംസ്ഥാനത്തിന്റേതാണ്?

അസം

220. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്?

ശുക്രൻ

Visitor-3785

Register / Login