Questions from പൊതുവിജ്ഞാനം

221. സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്?

കണ്ണീർപ്പാടം

222. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

ഓക്സിജൻ

223. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)?

കൂടുന്നു

224. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?

ഷാർക്ക്

225. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

കണ്ണൂർ

226. 'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ?

പാലക്കാട്

227. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

228. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം?

1690

229. ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്?

ഇക്കണോമിക്സ്

230. 2003 ൽ പ്രസിഡന്‍റ് എഡ്വേർഡ് ഷെവർനാദ്സെയെ പുറത്താക്കാനായി ജോർജിയയിൽ ജനങ്ങൾ നടത്തിയ പ്രക്ഷോഭം?

റോസ് വിപ്ലവം

Visitor-3114

Register / Login