Questions from പൊതുവിജ്ഞാനം

2391. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

അനിഴം തിരുന്നാൾ മാർത്താണ്ഡവർമ

2392. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

മാന്നാനം

2393. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?

വിയ്യാപുരം

2394. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത?

തിഗ്മോട്രോപ്പിസം (Thigmotopism)

2395. വെള്ളക്കാരന്‍റെ ശവപറമ്പ് എന്നറിയപ്പെടുന്ന സ്ഥലം?

ഗിനിയാ കോസ്റ്റ്

2396. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്‍റേഷന്‍?

കനോലിപ്ലോട്ട്; നിലമ്പൂര്‍

2397. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്?

ഉപനിഷത്തുകൾ

2398. പീയുഷ ഗ്രന്ധി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ?

സൊമാറ്റോ ട്രോപിൻ

2399. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഭൂട്ടാൻ

2400. അറ്റ്ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാൽ?

പനാമ കനാൽ

Visitor-3334

Register / Login