Questions from പൊതുവിജ്ഞാനം

2401. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

2402. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

2403. ആദിശങ്കരൻ ജനിച്ച സ്ഥലം ?

കാലടി

2404. “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

2405. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?

കല്യാണസൌഗന്ധികം

2406. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല?

ഗാഗുൽത്താമല

2407. ഭൂമി; ചന്ദ്രൻ; സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?

അമാവാസി

2408. വേദാന്തസാരം എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

2409. യു.എൻ. പൊതുസഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?

വി.കെ.കൃഷ്ണമേനോൻ

2410. കേരളത്തിലെ ആകെ കോര്‍പ്പരേഷനുകളുടെ എണ്ണം?

6

Visitor-3073

Register / Login