2391. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി?
സ്പോഞ്ച്
2392. കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?
കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
2393. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്?
ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)
2394. തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
2395. പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകുന്ന രോഗം?
സിലികോസിസ്
2396. ഇറാന്റെ തലസ്ഥാനം?
ടെഹ്റാൻ
2397. പോപ്പിന്റെ അഴിമതികൾക്കെതിരെ 95 നിബന്ധനകൾ തയാറാക്കിയ പരിഷ്കർത്താവ്?
മാർട്ടിൻ ലൂഥർ (1515 ഒക്ടോബർ 31 ന് വിറ്റൻ ബർഗ് പള്ളിയിൽ 95 നിബന്ധനകൾ തയ്യാറാക്കി ഒട്ടിച്ചു)
2398. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?
സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)
2399. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?
1928 ജനുവരി 9
2400. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
ആചാര്യ വിനോബാ ഭാവേ