Questions from പൊതുവിജ്ഞാനം

321. ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്?

ചാവ് കടല്‍

322. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്?

ബെറിങ് കടലിടുക്ക്

323. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ

324. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി?

ഹാത് ഷേപ് സൂത്

325. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?

വെബ് പേജ്

326. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

327. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

തട്ടേക്കാട്

328. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

329. നെപ്പോളിയൻ ബോണപ്പാർട്ട് പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം?

വാട്ടർലൂ യുദ്ധം - 1825 ൽ

330. തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടി ചേർത്ത വർഷം?

1730

Visitor-3547

Register / Login