Questions from പൊതുവിജ്ഞാനം

3361. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം?

കാവി വസത്രം

3362. "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

3363. വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

റൊഡോപ്സിൻ

3364. ഹരിതനഗരം?

കോട്ടയം

3365. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

3366. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

3367. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?

കൊടുങ്കാറ്റ്

3368. കൊല്ലവർഷത്തിലെ ആദ്യമാസം?

ചിങ്ങം

3369. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ?

ഗോണോറിയ; സിഫിലിസ്; എയ്ഡ്സ്

3370. ഭാരതരത്ന നേടിയ ഇന്ത്യാക്കാരനല്ലാത്ത ആദ്യ വ്യക്തി?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

Visitor-3350

Register / Login