Questions from പൊതുവിജ്ഞാനം

3401. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്?

ഫോർമിക് ആസിഡ്

3402. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

3403. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

ലൂണാ II (1959)

3404. കേരളത്തിൽ ആകെ നദികൾ?

44

3405. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

3406. ‘കുടുംബിനി’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

3407. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

3408. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്?

ബ്രയോഫിലം

3409. “ഒട്ടകങ്ങൾ പറഞ്ഞ കഥ” എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

ജി.എസ് ഉണ്ണികൃഷ്ണൻ

3410. ക്ഷീരസ്ഫടികം (Opal) - രാസനാമം?

ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്

Visitor-3541

Register / Login